Wednesday, February 3, 2010

P.Viswambharan അനുസ്മരണകള് അഭിപ്രായങ്ങള് (ഉപന്യാസം) -പി. വിശ്വംഭരന്

മൂല്യാധിഷ്ഠിതരാഷ്ട്രീയം ഇന്ത്യന് ജനതയ്ക്ക് അന്യമായിക്കഴിഞ്ഞ ഒരു പദമാണ്. ഈ വിഭാഗത്തില് ഉള്പ്പെടുത്താവുന്ന രാഷ്ട്രീയപ്രവര്ത്തകരുടെ പ്രതിനിധിയാണ് പി.വിശ്വംഭരന്. അധികാരത്തിന്റെ പങ്കുവയ്പുകാരനായിരിക്കുമ്പോഴും നിസ്സംഗതയോടെ മാത്രം അധികാരത്തെ കണ്ടിട്ടുളള ഒരു ജനനേതാവ്. രാഷ്ട്രീയപ്രവര്ത്തനത്തിലെ അന്തസ്സും ആഭിജാത്യവും ഉപേക്ഷിച്ച് ഒരടിപോലും നീങ്ങാത്ത നിര്ബന്ധബുദ്ധി. ഇതൊക്കെ പി.വിശ്വംഭരന്റെ വ്യക്തിത്വത്തിന്റെ അല്പം ചില അംശങ്ങളാണ്.


സ്വാതന്ത്ര്യസമരത്തിലൂടെ, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ ജനതാപരിവാരത്തിലെത്തിയ അദ്ദേഹത്തിന്റെ തിരക്കിട്ട രാഷ്ട്രീയജീവിതത്തില് എഴുത്തിനുവേണ്ടി നീക്കിവയ്ക്കാന് ഏറെ സമയമുണ്ടായില്ല. എങ്കിലും ചിലപ്പോഴൊക്കെ തനിക്കു മുന്നിലൂടെ കടന്നുപോയ സംഭവങ്ങളോട് തനതുശൈലിയില് പ്രതികരിച്ചു. ആ പ്രതികരണങ്ങളാണ് രണ്ടു ഭാഗമായി സമാഹരിച്ചിട്ടുളള ഈ പുസ്തകത്തിലെ ഇതിവൃത്തം. താന് ആരാധിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്ത ചില വ്യക്തികളുടെ ലഘുവായ വ്യക്തിത്വവിശകലനങ്ങളാണ് ഈ പുസ്തകത്തിലെ ഒന്നാം ഭാഗം. ഇതില് മലയാളിക്ക് സുപരിചിതരായ വ്യക്തികളുണ്ട്. നമ്മള് മറന്നുതുടങ്ങിയവരും കേട്ടിട്ടില്ലാത്തവരുമുണ്ട്. ഇവരെ നാമറിയണം. മറന്നുപോയെങ്കില് ഓര്ക്കണം. അവരുടെ വ്യക്തിത്വവും ത്യാഗവും നമുക്ക് വഴികാട്ടണം. അതുകൊണ്ടു തന്നെ ഒരു കൂട്ടം മഹാന്മാരെ പരിചയപ്പെടുത്തുന്ന ഭാഗം സവിശേഷ ശ്രദ്ധയര്ഹിക്കുന്നു.

ചുറ്റും കണ്ട കാഴ്ചകളോടും അനുഭവങ്ങളോടുമുളള പ്രതികരണങ്ങളാണ് രണ്ടാം ഭാഗം. ഇതില് രാഷ്ട്രീയവും സാമൂഹ്യവുമായ പ്രശ്നങ്ങളും ചര്ച്ചചെയ്യുന്നു. പക്വവും നിഷ്പക്ഷവുമായ പി. വിശ്വംഭരന്റെ രാഷ്ട്രീയപ്രവര്ത്തനശൈലി ഈ ലേഖനങ്ങളിലും തെളിഞ്ഞുകാണാം

No comments:

Post a Comment